Map Graph

കൊണ്ടേയ്ത്ത് മുണ്ടയ്ക്കൽ ശ്രീ ഭദ്രകാളിക്ഷേത്രം

ഭദ്രകാളിക്ഷേത്രം

കൊല്ലം അറബിക്കടലിന് സമീപം മുണ്ടയ്ക്കൽ ബീച്ചിലെ മഹാത്മ ഗാന്ധി പാർക്കിന് കിഴക്കായി മുണ്ടയ്ക്കൽ പാലത്തിനുസമീപം സ്ഥിതിചെയ്യുന്ന ഒരു ഭദ്രകാളിക്ഷേത്രം ആണ് കൊണ്ടേയ്ത്ത് മുണ്ടയ്ക്കൽ ശ്രീ ഭദ്രകാളിക്ഷേത്രം. അറബിക്കടലിൻറെയും മുണ്ടയ്ക്കൽ ആറിൻറെയും മുണ്ടയ്ക്കൽ പാപനാശം ബീച്ചിൻറെയും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൻറെ ശ്രീകോവിലിനുള്ളിൽ പ്രധാനപ്രതിഷ്ഠ ഭദ്രകാളിയും, അകത്തുള്ള മറ്റു പ്രതിഷ്ഠകൾ ഭുവനേശ്വരി, ഗണപതി, എന്നിവയാണ്. നാലുകെട്ടിനുപുറത്ത് പരമശിവൻ, അയ്യപ്പൻ, ബ്രഹ്മരക്ഷസ്, യോഗീശ്വരൻ, യക്ഷിയമ്മ, നവഗ്രഹങ്ങൾ എന്നിവയെയും കാണാം. മകരമാസത്തെ ഭരണിയിലാണ് ഇവിടത്തെ ഉത്സവം വർഷാവർഷം നടക്കുന്നത്. ആറിൻറെമറുകരയിൽ നാഗങ്ങൾക്കായി കളരിക്കാവ് സ്ഥിതിചെയ്യുന്നു കളരിപ്പയറ്റിനു വളരെ പ്രസിദ്ധമായിരുന്ന ഇവിടം കാവിനോട് ചേർന്ന് ശിവപ്രതിഷ്ഠയുള്ള കളരിക്ഷേത്രവും കാണപ്പെടുന്നു. ബ്രഹ്മശ്രീ മരങ്ങാട്ടില്ലത്ത് ശ്രീ പരമേശ്വരൻ നമ്പൂതിരി ഏകദേശം 40 വർഷത്തോളം ഈ ക്ഷേത്രത്തിലെ മേൽശാന്തി ആയിരുന്നു.

Read article